SignIn
Kerala Kaumudi Online
Thursday, 05 November 2026 6.33 AM IST

ഇടക്കൊച്ചി പ്രഭാകരൻ അനുസ്മരണം

edakochi
ഇടക്കൊച്ചി പ്രഭാകരൻ

പള്ളുരുത്തി: ഇടക്കൊച്ചി പ്രഭാകരൻ 21-ാം അനുസ്മരണവും സ്മാരക കലാമന്ദിരത്തിന്റെ 15-ാം വാർഷികവും 'പ്രഭവം - 2026" 8ന് നടക്കും. ഇടക്കൊച്ചി വലിയകുളം കുട്ടിക്കൃഷ്ണൻ വൈദ്യർ സ്റ്റേജിൽ രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പരിപാടികൾ. ​ദീപക് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കൽ ഇടക്കൊച്ചി പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. നാടൻപാട്ട്, ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനമേള, കഥാപ്രസംഗങ്ങൾ, കൈകൊട്ടിക്കളി, കഥാപ്രസംഗവും ഭാവിയും എന്ന വിഷയത്തിൽ ചർച്ച, നാടകങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL