
കൊച്ചി: ഗുരുതരമായ മാനസിക ശാരിരിക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കണ്ടെയ്നർ സ്കാനിംഗ് അടുത്ത തിങ്കളാഴ്ച മുതൽ ബഹിഷ്കരിക്കുമെന്ന് തൊഴിലാളികൾ. ഷിഫ്റ്റ് ഭാഗത്തിൽപ്പെട്ട തൊഴിലാളികൾ ഒരു ദിവസം ആറും ഏഴും തവണവരെ സ്കാനിംഗ് മെഷീനിലൂടെ കടന്നു പോകേണ്ടതുണ്ട്. ഇതിന്റെ ഫലമായി പലർക്കും ഛർദ്ദി, തലവേദന, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. മതിയായ പ്രതിരോധ വസ്ത്രങ്ങൾ ധരിച്ച തൊഴിലാളികളെ മാത്രം സ്കാനറിൽ നിയോഗിക്കാമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സ്കാനർ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ടി.യു.സി.ഐ യോഗത്തിൽ ചെയർമാൻ പി.എസ്. ആഷിക് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |