SignIn
Kerala Kaumudi Online
Thursday, 05 November 2026 6.33 AM IST

സെമിനാർ സംഘടിപ്പിച്ചു

mgu

കളമശേരി: എം.ജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കളമശേരി സെന്റ് പോൾസ് കോളേജിന്റെ സഹകരണത്തോടെ 'കരിയർ ഡെവലപ്മെന്റ് " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെന്റ് പോൾസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ വൈസ് ചാൻസലർ പ്രൊഫ. ഡോ. ഡി. മാവൂത് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാദർ വർഗീസ് വലിയപറമ്പിൽ അദ്ധ്യക്ഷനായി. ഗൈഡൻസ് ബ്യൂറോ ചീഫ് ഡോ. രാജേഷ് മണി, ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ ഡി. ഉണ്ണിക്കൃഷ്ണൻ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രമദ രാമചന്ദ്രൻ, ഗൈഡൻസ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് എൻ. ബിജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL