SignIn
Kerala Kaumudi Online
Thursday, 05 November 2026 6.33 AM IST

സൗജന്യയാത്ര വേണം: ശിവസേന

ksrtc
കെ.എസ്.ആർ.ടി.സി

കൊച്ചി: മണ്ഡല മകരവിളക്ക് സീസണിൽ അയ്യപ്പഭക്തർക്ക് നിലയ്ക്കൽ - പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര അനുവദിക്കണമെന്ന് ശിവസേന യു.ബി.ടി സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ സന്നദ്ധമല്ലെങ്കിൽ ദേവസ്വംബോർഡ് ബസുകൾ വാങ്ങി സൗജന്യ സർവീസ് നടത്തണം. അയ്യപ്പഭക്തർക്കും ഹജ്ജ് മോഡൽ സബ്‌സിഡി ഏർപ്പെടുത്തണം. പാതയോര ഹോട്ടലുകളിലെ ഭക്ഷണഗുണമേന്മ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജി അദ്ധ്യക്ഷനായി. അജയൻ കെ. ചപ്പാത്ത്, വിബിൻദാസ് കടങ്ങോട്ട്, കെ.വൈ. കുഞ്ഞുമോൻ, ഷിബു ചെമ്മലത്തൂർ, കെ. അശ്വതി, സൗഭാഗ് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL