പറവൂർ: എസ്.ഐ.ആർ വിരുദ്ധ സമരങ്ങളുടെ മറവിൽ കേന്ദ്രസർക്കാരിനെ അട്ടിമറിക്കാൻ അന്താരാഷ്ട്ര ശക്തികളുമായി ബന്ധംസ്ഥാപിച്ച് നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ബി.ജെ.പി ഏഴിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനസഭ നടത്തി. നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എം.എം. ഉല്ലാസ്‌കുമാർ ഉദ്ഘാടനം ചെയ്തു. പി.ആർ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് ടി.സി. പ്രമോദ്കുമാർ, നേതാക്കളായ ജി. ഗിരീഷ്, ടി.എ. ദിലീപ്, സോമൻ മാധവൻ, അജി പോട്ടാശേരി, എസ്. പ്രശാന്ത്, രാജു മാടവന, സിന്ധു പ്രജു, ശ്രീലത മധു, വി.പി. വിജയകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |