
കൊച്ചി: നിർമിതബുദ്ധിയും സമുദ്രനിയമശാസ്ത്രവും തമ്മിൽ വളർന്നുവരുന്ന ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മാരിടൈം ലോ ഫ്രം ഡോക്ക് ടു ഡീപ് സീ' എന്ന ഗ്രന്ഥം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ പ്രകാശനം ചെയ്തു. സീനിയർ അഡ്വ.വി.ജെ. മാത്യു, നിയമ ഗവേഷകൻ അഗസ്റ്റോ നോർബെറ്റ് എന്നിവർ ചേർന്നാണ് പുസ്തകം രചിച്ചത്. കേരള അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ. ജാജു ബാബു അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജ വിജയരാഘവൻ വി. ആദ്യപ്രതി ഏറ്റുവാങ്ങി. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, ഗുജറാത്ത് മാരിടൈം യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. എസ്. ശാന്തകുമാർ എന്നിവരുടെ ആമുഖക്കുറിപ്പുകൾ പുസ്തകത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |