
ഉദയംപേരൂർ: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന് വർണാഭമായ തുടക്കം. പ്രൗഢഗംഭീരമായ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന ഉദ്ഘാടനച്ചടങ്ങ് ദീപക് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ അദ്ധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. തവമണി, വൈസ് പ്രസിഡന്റ് ജയ കേശവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാജു പൊങ്ങലായിൽ, ബിനു ജോഷി, വാർഡ് അംഗം പി.ആർ. തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഷാജി എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |