SignIn
Kerala Kaumudi Online
Wednesday, 30 September 2026 10.00 PM IST

അക്ഷയ സെന്ററുകളിൽ ഫീസ് ഏകീകരിക്കണം: താലൂക്ക് വികസനസമിതി

പറവൂർ: അക്ഷയ സെന്ററുകൾവഴി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവരിൽനിന്ന് തോന്നിയപോലെ ഫീസ് വാങ്ങുന്നതായി പരാതി. ശനിയാഴ്ച കൂടിയ താലൂക്ക് വികസന സമിതി യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വന്നു. 40 മുതൽ 60 രൂപ വരെ ഈടാക്കുന്നതായാണ് ആക്ഷേപം. ഇക്കാര്യത്തിൽ വ്യക്തതവേണമെന്നും തുക ഏകീകരിക്കാൻ നsപടി വേണമെന്നും അംഗങ്ങൾ ആശ്യപ്പെട്ടു. ഫീസ് ഏകീകരിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകാൻ യോഗം തീരുമാനിച്ചു.

എടയാർ വ്യവസായ മേഖലയിലുൾപ്പെടെ പൂട്ടിയ വ്യവസായ ശാലകൾ സർക്കാരിന് കൈമാറാതെ വാടകയ്ക്ക് കൊടുക്കുന്ന പ്രവണത കൂടിവരുന്നതിനാൽ വാടകയ്ക്ക് നൽകിയിരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക അടുത്ത താലൂക്ക് സഭയിൽ ഹാജരാക്കാൻ വ്യവസായവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നഗരസഭ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസി‌ഡന്റുമാർ യോഗത്തിൽ പങ്കെടുത്തില്ല. താലൂക്ക് വികസനസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും മാത്രമാണ് ഹാജരായത്. പൊലീസ് ഉദ്യോഗസ്ഥർ സഭയിൽ ഹാജരാകാത്തത് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞ താലൂക്ക് വികസനസമിതിയോഗത്തിൽ തീരുമാനിച്ചിരുന്നു. വി.എച്ച്. ജമാൽ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VIKASANA SAMITHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL