SignIn
Kerala Kaumudi Online
Thursday, 02 July 2026 9.03 AM IST

ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി   

കട്ടപ്പന :കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കർഷകരെ പ്രോത്സാഹിപ്പിക്കുക, കാർഷികോൽപന്നങ്ങൾക്ക് വിപണി ഒരുക്കുക, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടർ റാണി ജേക്കബ് കൃഷിവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ, സബ്സിഡികൾ, ധനസഹായ പദ്ധതികൾ, കാർഷിക വികസന പരിപാടികൾ, കർഷകർക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ എന്നിവയെക്കുറിച്ച് മാർഗനിർദേശം നൽകി. ആധുനിക കൃഷിരീതികൾ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം, സർക്കാർ പദ്ധതികൾ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത, മണ്ണിന്റെ ഗുണനിലവാരം മനസിലാക്കി കൃഷി നടത്തുന്നതിന്റെ പ്രാധാന്യം എന്നിവയും വിശദീകരിച്ചു. തുടർന്ന് മണ്ണിന്റെ പോഷകഘടനയും കൃഷിക്ക് ആവശ്യമായ വളപ്രയോഗവും ശാസ്ത്രീയമായി നിർണയിക്കാൻ സഹായിക്കുന്ന സോയിൽ ഹെൽത്ത് കാർഡുകൾ കർഷകർക്ക് വിതരണം ചെയ്തു. ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷകർ ഉൽപാദിപ്പിച്ച വിവിധ കാർഷിക ഉൽപന്നങ്ങളുടെയും ഉൽപാദനോപാധികളുടെയും പ്രദർശനവും വിപണനവും നടത്തി. വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷയായി. കൃഷി ഓഫീസർ ആഗ്നസ് ജോസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രവീൺ എം എസ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL