SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.29 PM IST

പൊളിച്ചടുക്കാൻ തീരുമാനം: അനധികൃത പാർക്കിംഗ് വേണ്ട

അടിമാലി: ടൗണിൽ ഗതാഗതക്കുരുക്കും അനധികൃത കച്ചവടവും,വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും നിയന്ത്രിക്കുന്നതിന് വേണ്ടി ഗതാഗത പരിഷ്‌കരണം നടപ്പാക്കും.. ഇതിന്റെ ഭാഗമായി അ ടിമാലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീ യ പാർട്ടി പ്രതിനിധികൾ, ട്രേഡ് യൂനിയൻ നേതാക്കൾ എന്നി വർ പങ്കെടുത്തു.
അടിമാലി താലൂക്ക് ആശുപത്രിയു ടെ ഇരു കവാടങ്ങൾക്കും മുന്നിൽ നിലവിലുള്ള പാർക്കിങ് നിരോ ധിക്കും. ടൗണിലെ അനധികൃത കച്ചവടങ്ങൾ നിയന്ത്രിക്കുന്നതി ന് നടപടി സ്വീകരിക്കും.ഫുട്പാത്ത് കൈയേറിയുള്ള കച്ചവടങ്ങൾ അനുവദിക്കില്ല. പൊ ലീസും മോട്ടോർ വാഹന വകുപ്പും പിടികൂടിയ, റോഡരികിൽ നശിച്ചുകിടക്കുന്ന വാഹനങ്ങൾ നീക്കും. അനധികൃത പാർക്കിങ് നി രോധിക്കുന്നതിന്റെ ഭാഗമായി ടൗണിൽ മുന്നിടങ്ങളിൽ പേ ആന്റ് പാർക്ക് സംവിധാനം നടപ്പാക്കും. ടൗണിൽ ഓട്ടോറിക്ഷകളു ടെ എണ്ണം നിയന്ത്രിക്കുന്നതിന് പുതിയ സ്റ്റിക്കർ സംവിധാനവും അംഗീകൃത നമ്പറും നിലവിൽ വരും. നിലവിൽ ബസ് സ്റ്റാൻഡിലു ള്ള വാഹനങ്ങളുടെ പാർക്കിങ് നിരോധിക്കും. ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നതിന് നടപ ടി സ്വീകരിക്കുന്നതോടൊപ്പം പിക്കപ്പ്, ജീപ്പ് എന്നിവക്ക് പ്രത്യേ ക സ്റ്റാൻഡ് അനുവദിക്കും. ടൗണിന്റെ എല്ലാ ഇടങ്ങളിലും ബ സുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതിന് നിയന്ത്ര ണം വരും. അടിമാലി, ഇരുമ്പുപാലം മേഖലകളിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ അടിമാലി പഞ്ചായത്ത് ജങ്ഷൻ വരെ എ ത്തി സർവിസ് അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാനും വ്യാഴാഴ്ച ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിൽ തീരുമാനമാ യി. തിങ്കളാഴ്ച വിപുലമായ ട്രാഫിക് കമ്മിറ്റി വിളിച്ചുകൂട്ടി നിയമങ്ങ ൾ നടപ്പാക്കുന്നതിനും, അതിനു മുന്നോടിയായി ജനങ്ങളെ അറിയിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ മുൻകാലങ്ങളിൽ നടപ്പാക്കാനുദ്ദേശിച്ച ഗതാഗത പരിഷ്‌ക്കരണങ്ങളും, ഫുട്പാത്ത് കച്ചവടങ്ങളുമൊന്നും നിയന്ത്രിക്കാനായില്ലെന്ന് മാത്രമല്ല തുടക്കത്തിലെ പാളുകയും ചെയ്തിരുന്നു. അടിമാലി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും ഒന്നും പച്ച പിടിച്ചിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL