മൂന്നാർ: വനമഹോത്സവത്തിന്റെ ഭാഗമായി മൂന്നാർ പാമ്പാടും ഷോല ദേശീയോധ്യാനത്തിൽ നടത്തി വന്ന പരിപാടികൾക്ക് ഇന്ന് സമാപനം. വനം വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നു മുതൽ വിപുലമായ പരിപാടികളാണ് നടന്നു വന്നിരുന്നത്. കുറിഞ്ഞി ഹട്ടിലെ അധിനിവേശ സസ്യങ്ങളുടെ നിർമ്മാർജ്ജനം, ചെക്ക് ഡാം നിർമ്മാർജ്ജനം, പരിസ്ഥിതി ബോധവത്കരണം, പ്ലാസ്റ്റിക് വിമുക്ത പദ്ധതി തുടങ്ങിയ ഉൾപ്പെടെ നിരവധി പരിപാടികളാണ് ഇതിനോടകം നടത്തിയിട്ടുള്ളത്. ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടമായ ടോപ്പ്‌സ്റ്റേഷൻ ചെക്ക് പോസ്റ്റിൽ വട്ട സഞ്ചാരികൾക്കായി പ്രത്യേക ബോധവത്കരണം നടത്തി. പാർക്കിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പെരുമല, പഴത്തോട്ടം, മത്താപ്പ് എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. പാർക്കിനുള്ളിലെ സസ്യസമ്പത്തിന് ദോഷകരമായ അധിനിവേശ സസ്യങ്ങളാണ് നീക്കം ചെയ്തത്. കടവരി കുറിഞ്ഞി ഹട്ട് ഭാഗത്തും തമ്പുരാർ ചോല ഭാഗത്തും കടവരിയിലും ജീവനക്കാരുടെ നേതൃത്വത്തിൽ ബ്രഷ് വുഡ് കൊണ്ട് ചെക്ക്ഡാം നിർമ്മിച്ചു. . അസിസ്റ്റന്റെ വൈൽഡ് ലൈഫ് വാർഡൻ കെ.കെ.അന്തപ്തമനാഭൻ, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ വി.കെ.ഷാജി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഷാജ് റായ്, വി.എം.സുഗുണൻ, ജോബിമോൻ, സുമേഷ് എസ്.നായർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |