SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.29 PM IST

ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ് 11ന്

തൊടുപുഴ : 25-ാമത് ജില്ലാ ജൂനിയർ- സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 11ന് രാവിലെ 11 മുതൽ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 10.30ന് മുമ്പ് അക്വാട്ടിക് സെന്ററിലെത്തി രജിസ്റ്റർ ചെയ്യണം. ജില്ലയിൽ സ്ഥിര താമസമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. അഞ്ച് ഗ്രൂപ്പുകളിലായി പ്രത്യേക മത്സരം ഉണ്ടായിരിക്കും. ജൂനിയർ വിഭാഗത്തിൽ 2008, 2009 വർഷത്തിൽ ജനിച്ച കുട്ടികൾക്ക് ഗ്രൂപ്പ് എയിലും 2010, 2011 വർഷത്തിൽ ജനിച്ച കുട്ടികൾക്ക് ഗ്രൂപ്പ് ബിയിലുമായി പങ്കെടുക്കാം. സബ് ജൂനിയർ വിഭാഗത്തിൽ 2012, 2013 വർഷത്തിൽ ജനിച്ച കുട്ടികൾക്ക് ഗ്രൂപ്പ് 2ലും 2014, 2015 വർഷത്തിൽ ജനിച്ച കുട്ടികൾക്ക് ഗ്രൂപ്പ് 3യിലുമായി പങ്കെടുക്കാം. മത്സരാർത്ഥികൾ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യു.ഐ.ഡി നമ്പറും തിരിച്ചറിയൽ രേഖയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. യോഗ്യത നേടുന്ന നീന്തൽ താരങ്ങളെ 16 മുതൽ 19 വരെ തീയതികളിൽ തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547424141.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL