കരിങ്കുന്നം: കെ.സി.വൈ.എൽ കരിങ്കുന്നം സംഘടിപ്പിച്ച നാടൻ ഓണാഘോഷ പരിപാടിയായ 'കലക്കോണം 2k26' ആവേശോജജ്വലമായി. എസ്.ബി.ഐ ബാങ്കിന് എതിർവശത്തുള്ള പാടശേഖരത്ത് നടന്ന ആഘോഷത്തിൽ നിരവധി യുവാക്കളും നാട്ടുകാരും പങ്കെടുത്തു. ചെളിയിൽ ചിരിയും ആവേശവും ഒത്തുചേർന്ന നാടൻ മാമാങ്കമായി മാറിയ പരിപാടിയിൽ വിവിധങ്ങളായ മത്സരങ്ങളും വിനോദപരിപാടികളും അരങ്ങേറി. യുവത്വത്തിന്റെ ആവേശവും കൂട്ടായ്മയുടെ കരുത്തും ഒത്തുചേർന്നപ്പോൾ പാടം മുഴുവൻ ആഘോഷലഹരിയിലായി. വില്ലേജ് ഓഫീസർ ദിലീപ് ജോസ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫുട്‌ബോൾ കണ്ടത്തിലേക്ക് എറിഞ്ഞുകൊണ്ടുള്ള വ്യത്യസ്തമായ ഉദ്ഘാടനരീതിയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാപള്ളി വികാരി ഫാ.ജെയിംസ്, അസി. വികാരി ഫാ. സൈബിനും എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സൗഹൃദത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്ന പരിപാടി പങ്കെടുത്തവർക്കും കാണികൾക്കും വേറിട്ട അനുഭവമായി. കെ.സി.വൈ.എൽ കരിങ്കുന്നം പ്രസിഡന്റ് സുജിത് സാബുവിന്റെ നേതൃത്വത്തിൽ ഉള്ള ടീം പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |