കരിമണ്ണൂർ: കുറുമ്പാലമറ്റം അട്ടിപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഞറുക്കുറ്റി പാട്ടുപാറയിൽ റോബിൻ മാത്യുവിനാണ് സാരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. കിളിയറയിലേക്ക് വരികയായിരുന്ന റോബിന്റെ ബൈക്ക് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി ഇടിച്ചായിരുന്നു അപകടം. സംഭവത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന റോബിനെ നാട്ടുകാർ ചേർന്ന് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിമണ്ണൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |