SignIn
Kerala Kaumudi Online
Saturday, 17 October 2026 3.46 AM IST

കുമളിയിൽ പൊലീസുമായി സംഘർഷം

samaramkumali

കുമളി: സിപിഎം ആഹ്വനം ചെയ്ത ഹർത്താൽ കുമളിയിൽ പൂർണം. പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ്വകാര്യ ബസുകളും ടാക്സികളും ഓടിയില്ലെങ്കിലും ചില കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തി. ചെറുതോണി, കട്ടപ്പന, കുമളി തുടങ്ങി പ്രധാന സ്ഥലങ്ങളിലൊക്കെ സമരക്കാർ വാഹനങ്ങൾ തടഞ്ഞു. കുമളിയിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞ വാഹനം മുൻപോട്ട് എടുത്തപ്പോൾ പ്രവർത്തകരിൽ ഒരാളുടെ കാലിൽ തട്ടിയതിനെ തുടർന്ന് വാഹനത്തിന്റെ ചില്ല് തകർത്തിനെ തുടർന്ന് പൊലീസും സമരക്കാരുമായി ഉന്തും തള്ളും ഉണ്ടായി. ഹർത്താൽ വിവരം അറിയാതെ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ബസ്സ് സ്റ്റാൻഡിൽ കുടുങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾ തോട്ടങ്ങളിൽ പണിക്കെത്തി.അവശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ എന്നിവ നിശ്ചിത സമയത്തിന് ശേഷം കടത്തിവിട്ടു. തേക്കടിയിൽ പതിവ് പോലെ ബോട്ട് സർവ്വീസ് നടന്നു. ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ബോട്ട് ലാൻഡിംഗിലേക്ക് പോകാനായി ചെക്ക് പോസ്റ്റിന്റെ സമീപത്തു നിന്നാണ് സഞ്ചാരികളെ കൊണ്ടുപോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL