പയ്യന്നൂർ: ഓൾ ഇന്ത്യാ ലൈഫ് ഇൻഷൂറൻസ് ഏജന്റ്സ് ഫെഡറേഷൻ പയ്യന്നൂർ ബ്രാഞ്ച് വാർഷിക സമ്മേളനം പ്രസിഡന്റ് ലത നാരായണന്റെ അദ്ധ്യക്ഷതയിൽ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി എം. ശശീന്ദ്രൻ മുഖ്യാതിഥിയായി. ദേശീയ ട്രഷറർ എം. അബ്ദുൾ സമദ്, വി.എം വിജയൻ, സി.ടി സത്യനാഥ്, കെ. വത്സരാജ്, കെ.വി ഷാജി, സി.വി ശശിധരൻ, കെ.പി ചന്ദ്രൻ, എ.കെ ശ്രീജ, ബി. ശാന്തമ്മ, പി. സുകുമാരൻ, ടി. രഘൂത്തമൻ, അജിത ബാലകൃഷ്ണൻ, ടി. സുനിൽ കുമാർ സംസാരിച്ചു. ഫോക്‌ലോർ അക്കാഡമി വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീരാമൻ കൊയ്യോൻ, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശങ്കരൻ കൈതപ്രം, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾ എന്നിവരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |