
തിരുവനന്തപുരം: പൊലീസിനെ വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആർ.പി അരവിന്ദിനെയാണ് സസ്‌പെൻഡ് ചെയ്തത്. സി.പി.എം നേതാവ് ഐ.പി. ബിനുവിന്റ പോസ്റ്റിനാണ് ലൈക്ക് ചെയ്തത്. അതേസമയം സസ്‌പെൻഷനെ വിമർശിച്ച് ഐ.പി ബിനു രംഗത്തെത്തി. തന്നെയും കുടുംബത്തെയും സമൂഹമാദ്ധ്യമത്തിൽ അതിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാത്തവരാണ് ഗ്രേഡ് എസ്.ഐയെ സസ്‌പെന്റ് ചെയ്തത്. രാഷ്ട്രീയ കേസുകളിൽ പ്രതിപ്പട്ടികയിലുള്ളതിനാൽ എന്നോട് അടുപ്പമുള്ളവരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന പൊലീസ് നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും അരവിന്ദനോട് ഐക്യപ്പെടുന്നുവെന്നും ബിനു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |