SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

ഭരണ ഭാഷാ വാരാചരണം

malayali
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ തല ഭരണഭാഷാവാരാചരണം അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: ജില്ലാ ഭരണകൂടം, വിവര പൊതുജനസമ്പർക്ക വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ തല ഭരണഭാഷാവാരാചരണം അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാഷാടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെട്ടപ്പോഴും നാനാത്വങ്ങളെ കോർത്തിണക്കി ഇന്ത്യയെന്ന രാജ്യം വളർന്നതോടൊപ്പം കൈരളിയുടെ മലയാളവും ഉയരങ്ങൾ താണ്ടി. ആഗോളതലത്തിൽ മലയാളി അടയാളപ്പെടുത്തുന്നത് ഉന്നതമായ ഈ നാടിന്റെ നന്മകൾ കൂടിയാണെന്നും ടി.ഒ മോഹനൻ എം.എൽ.എ പറഞ്ഞു.
ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അദ്ധ്യക്ഷത വഹിച്ചു. ഒരു ജനതയുടെ വികാരവായ്പുകളെയെല്ലാം ഉൾക്കൊള്ളുന്നതാണ് ആ നാടിന്റെ ഭാഷയും സംസ്‌കാരവുമെന്ന് അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യ സംസ്‌കൃതിയുടെ ഈ നാട് വളർന്നത് എഴുപതാണ്ടിന്റെ സാഹിത്യ സാമൂഹിക സമൃദ്ധിയിലേക്കാണ്. മലയാളികൾ അവരുടെ വളർച്ചയിൽ മാതൃഭാഷയായ മലയാളത്തെയും ചേർത്തുപിടിച്ചതായും കളക്ടർ പറഞ്ഞു. സിനിമ സീരിയൽ താരം ഉണ്ണിരാജ മുഖ്യാതിഥിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL