SignIn
Kerala Kaumudi Online
Friday, 19 June 2026 5.02 AM IST

ഭാഗവത വിചാര സത്രം സമാപിച്ചു

bhagavatha
ഭാഗവത സത്രം സമാപന ചടങ്ങ് എടമന ശ്രീധരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സത്സംഗം മാവുങ്കാൽ രാമനഗരം ശ്രീരാമക്ഷേത്രത്തിൽ നടത്തിവന്ന ഭാഗവത സത്രം സമാപിച്ചു. എടമന ശ്രീധരൻ നമ്പൂതിരി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സത്സംഗം കുടുംബാംഗങ്ങൾ ഭാഗവതത്തിന്റെ വിവിധ ഭാഗങ്ങൾ പാരായണം ചെയ്തു. പെരികമന ശ്രീധരൻ നമ്പൂതിരി പ്രഭാഷണം നടത്തി. ബാലകൃഷ്ണൻ എമ്പ്രാന്തിരി പെരികമന ശ്രീധരൻ നമ്പൂതിരിയെ ആദരിച്ചു. ഒരു വർഷം നീണ്ട ഭാഗവതസത്രത്തിൽ പ്രശസ്തരായ ഭാഗവതാചാര്യന്മാർ, വിവിധ തുറകളിൽപ്പെട്ട ക്ഷേത്രസ്ഥാനികർ, സാമൂഹ്യരംഗത്തെ പ്രമുഖർ എന്നിവരെ ആദരിച്ചിരുന്നു. പരപ്പ ബാലൻ മാസ്റ്റർ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി. സത്സംഗം സംയോജകൻ ഹരിഹരൻ നമ്പ്യാർ, വാർഡ് മെമ്പർ സജി കുന്നുമ്മൽ, പി.പി രാധിക ടീച്ചർ, സുമ രാഘവൻ, സീതവാര്യർ, രുഗ്മിണി ദാമോദരൻ, ചന്ദ്രശേഖരൻ തൈക്കടപ്പുറം എന്നിവർ സമാപന സത്രത്തിന് നേതൃത്വം നൽകി. സത്സംഗം കുടുംബാംഗങ്ങളുടെ അക്ഷരശ്ലോക സദസുമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL