SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

എ.എ.ഡബ്ല്യു.കെ ജനറൽ ബോഡി

aawk
എ.എ.ഡബ്ല്യു.കെ ജനറൽ ബോഡി യോഗം സംസ്ഥാന ട്രഷറർ സുധീഷ് മേനോൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള കാഞ്ഞങ്ങാട് യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗവും ആദരവും അനുമോദനവും സംസ്ഥാന ട്രഷറർ സുധീഷ് മേനോൻ ഉദ്ഘാടനം ചെയ്തു. എം. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.വി സുരേഷ് കുമാർ മുഖ്യാതിഥിയായി. എം.എൻ. ഗുണേന്ദ്ര ലാൽ സുനിൽ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെ ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സംഘടനാ ഭാരവാഹികളെയും അനുമോദിക്കുകയും ചെയ്തു. സെക്രട്ടറി കെ. പ്രേംകുമാർ പ്രവർത്തന റിപ്പോർട്ടും മഹേഷ് റാവു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രതീഷ് മടിക്കൈ, പി. അരവിന്ദൻ, രതീഷ് കാസർകോട്, വി. ജയരാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. പ്രേംകുമാർ സ്വാഗതവും കെ. അരുൺകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, GENERAL BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL