കാഞ്ഞങ്ങാട്: വയോജനങ്ങൾക്ക് നൽകിയ റെയിൽവേ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കുക, സാമൂഹ്യ സുരക്ഷാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. കുഞ്ഞികൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കുത്തൂർ കണ്ണൻ, വി.ടി. കാർത്യായനി, ഒ. ജാനകി, മടത്തിനാട്ട് രാജൻ, പി.കെ. കണ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ പ്രകാശൻ സ്വാഗതവും മേഖലാ കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. നാരായണൻ (പ്രസിഡന്റ്), പി.കെ പ്രകാശൻ (സെക്രട്ടറി), എം. രാമൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |