SignIn
Kerala Kaumudi Online
Saturday, 05 September 2026 12.30 PM IST

വി.പി. നാരായണനെ അനുസ്മരിച്ചു

anusma
വി.പി. നാരായണൻ അനുസ്മരണ സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

നീലേശ്വരം: പാലായിയിൽ വെച്ച് മാർക്സിസ്റ്റുകാരാൽ കൊലചെയ്യപ്പെട്ട പള്ളിക്കരയിലെ ധീര രക്തസാക്ഷി വി.പി. നാരായണന്റെ 49ാം വാർഷിക ദിനാചരണം നീലേശ്വരം മണ്ഡലം ഐ.എൻ.ടി.യു.സിയും ബീഡി സിഗാർ യൂണിയനും സംയുക്തമായി ആചരിച്ചു. നാരായണന്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ.എം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ജി ദേവ് മുഖ്യപ്രഭാഷണംനടത്തി. മടിയൻ ഉണ്ണികൃഷ്ണൻ, കെ.വി രാഘവൻ, ഇ. ഷജീർ, എൻ.സി രാജു, സി. വിദ്യാധരൻ, വി.വി. രാജം, വി.വി ജാനു, ഇട്ടപുറം പ്രദീപൻ, വിനോദ് അരമന, കെ.പി ബാലകൃഷ്ണൻ, വി.കെ രാമചന്ദ്രൻ, കെ. സുരേഷ് കുമാർ, കെ.എം ശ്രീജ, അനൂപ് ഓർച്ച. കെ. സുകു, കെ.വി ശശികുമാർ, കെ.പി ശശി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL