SignIn
Kerala Kaumudi Online
Saturday, 12 September 2026 9.36 AM IST

കാറിൽ കടത്തിയ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

prathikal
മുഹമ്മദ് ഫൈസൽ, തസ്ലീം ഫർസാന എന്നിവർ

കാസർകോട്: ചെർക്കളയിൽ കാറിൽ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവതിയെയും യുവാവിനെയും വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാൽ എയ്യള ഹൗസിലെ മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചി വിജയ ക്വാർട്ടേഴ്സിലെ തസ്ലീം ഫർസാന (24) എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാത നിർമാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് സമീപത്തെ സിഗ്നൽ പരിസരത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐ വിജയൻ മേലത്തും എസ്.പി യുടെ ഡാൻസാഫ് സംഘവും സംശയം തോന്നി കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

കാർ എതിർദിശയിൽനിന്ന് വരുന്നതിനിടെ പൊലീസ് വാഹനം കണ്ടതോടെ പെട്ടെന്ന് യു-ടേൺ എടുത്ത് കാസർകോട് ഭാഗത്തേക്ക് ഓടിച്ചുപോകാൻ ശ്രമിച്ചതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് പൊലീസ് വാഹനം പിന്തുടർന്ന് കാറിന് കുറുകെയിട്ട് തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു. മുഹമ്മദ് ഫൈസലിന്റെ പാന്റിന്റെ മുൻകീശയിൽ രണ്ട് ചെറിയ സിപ്പ് ലോക്ക് കവറുകളിലായി സൂക്ഷിച്ചിരുന്ന ഒരു ഗ്രാം എം.ഡി.എം.എ കണ്ടെത്തി.

വാഹനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ ഹുക്ക, നിരവധി സിപ്പ് ലോക്ക് കവറുകൾ അടങ്ങിയ നീല പൗച്ച്, ഡിജിറ്റൽ ത്രാസ് എന്നിവയും കണ്ടെത്തി. പ്രതികളുടെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈൽ ഫോണുകളും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചതായി കണ്ടെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിൽ നിന്നും ഇടനിലക്കാരനിൽ നിന്നും വാങ്ങി കൊണ്ടുവരികയായിരുന്നു മയക്കുമരുന്നെന്ന് പ്രതികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL