നീലേശ്വരം: പള്ളിക്കര സെന്റ് ആൻസ് സ്‌കൂൾ ആതിഥ്യമരുളുന്ന 68ാമത് ഹോസ്ദുർഗ് ഉപജില്ലാ സ്‌കൂൾ ഒളിമ്പിക്സ് ഇ.എം.എസ് സ്റ്റേഡിയത്തിൽ സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയർമാൻ പി.പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാകുമാരി, കെ. സുജാത, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.എം സന്ധ്യ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ കെ. സതീശൻ, ഇ.കെ ചന്ദ്രൻ, ഇ. ചന്ദ്രമതി, ഷമീന മുഹമ്മദ്, ഹൊസ്ദുർഗ് എ.ഇ.ഒ കെ. സുരേന്ദ്രൻ, പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, ബി.പി.സി നികേഷ് മാടായി എന്നിവർ സംസാരിച്ചു. സിസ്റ്റർ ജെസ്സി ജോർജ് സ്വാഗതവും ഉഷ അരയാക്കിൽ നന്ദിയും പറഞ്ഞു. പത്തുവരെ നീണ്ടു നിൽക്കുന്ന മേളയിൽ സബ് ജില്ലയിലെ 83 സ്‌കൂളുകളിൽ നിന്നും 2814 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |