ചെറുവത്തൂർ: കൊത്തങ്കരയിൽ സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ജനകിയ ആരോഗ്യ കേന്ദ്രം ശിലാസ്ഥാപനം സന്ദീപ് വാര്യർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദൻ പദ്ധതി വിശദീകരണം നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജു, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശശിധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി റീന, ഗ്രാമപഞ്ചായത്ത് മെമ്പർ വി. പത്മിനി, ആസൂത്രണസമിതി ചെയർമാൻ പി. സുകുമാരൻ, ഡോക്ടർ അഞ്ജു എ.എസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.എസ് അരുണിമ, ഹെൽത്ത് ഇൻസ്പെക്ടർ സി.കെ അരുണൻ കുമാർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |