കാഞ്ഞങ്ങാട്: ബാലസംഘം കാസർകോട് ജില്ലാ സമ്മേളനം ഇരിയ നീലാംബരി ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.കെ സുരേഷ് അദ്ധ്യാക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.പി ഗോകുൽ, സംസ്ഥാന ജോയിന്റ് കൺവീനർ മീര ദർശക്, അക്കാഡമിക് കമ്മിറ്റി അംഗം ടി.കെ നാരായണ ദാസ്, ജില്ലാ സെക്രട്ടറി എം. അനുരാഗ്, ജില്ലാ കൺവീനർ പി.കെ നിഷാന്ത്, ജില്ലാ കോർഡിനേറ്റർ കവിത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ടി.വി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പതാക ഉയർത്തൽ, പനത്തടി ഏരിയ കമ്മിറ്റി അവതരിപ്പിച്ച സ്വാഗത സംഗീത നൃത്ത ശില്പം, വിവിധ കലാ സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |