SignIn
Kerala Kaumudi Online
Saturday, 20 June 2026 6.27 AM IST

മഹാത്മ ബാലവേദി വാർഷികവും ആദരവും

t
വെളിയം മഹാത്മാ ബാലവേദിയുടെ ഇരുപതാം വാർഷികാഘോഷവും മെറിറ്റ് അവാർഡ് ദാനവും സാംസ്കാരിക സമ്മേളനവും വെളിയം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ അഡ്വ. വിഷ്ണുമോഹൻ എം.എൽ.എ ഉദ്ഘാാടനം ചെയ്യുന്നു

ഓയൂർ: മഹാത്മാ ബാലവേദിയുടെ ഇരുപതാം വാർഷികാഘോഷവും മെറിറ്റ് അവാർഡ് ദാനവും സാംസ്കാരിക സമ്മേളനവും വെളിയം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ അഡ്വ. വിഷ്ണുമോഹൻ എം.എൽ.എ ഉദ്ഘാാടനം ചെയ്തു. ബാലവേദി രക്ഷാധികാരി വെളിയം ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ അവാർഡ് ദാനം നടത്തി. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നു ഫുൾ എ പ്ലസ് നേടിയവരെയും കലാകാരന്മാരെയും പത്രപ്രവർത്തകരെയും ആദരിച്ചു.. ജനപ്രതിനിധികളായ ചെപ്ര ഹരിലാൽ, പൂവറ്റുർ സുരേന്ദ്രൻ, ജോസ്‌ പരുത്തിയറ, പഞ്ചമി രാജ്, ഓടനാവട്ടം വിജയപ്രകാശ്, ജയപ്രകാശ് ഓടനാവട്ടം, ചെന്നാപ്പാറ സഹദേവൻ, കുടവട്ടൂർ രഞ്ജിത്ത്, ആർ. ഉദയകുമാർ, ഷാജി ഇലഞ്ഞിവിള, രമണൻ മാരൂർ, മാലയിൽ ശശിധരൻ പിള്ള, അമ്മിണിയമ്മ, ഷിബു കായില, ആരോമൽ, എസ്, കൈലാസനാഥ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL