SignIn
Kerala Kaumudi Online
Wednesday, 17 June 2026 5.48 AM IST

അനധികൃത കോഴിഫാമിനെതിരെ പ്രതിഷേധം: ഏരൂർ പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് ഉപരോധിച്ചു

അഞ്ചൽ :ഏരൂർ പഞ്ചായത്തിലെ മണലിൽ വാർഡിൽ ഭാരതന്നൂർ ജനവാസ മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കോഴിഫാമിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഫാമിന്റെ പ്രവർത്തനത്തെ തുടർന്ന് കോഴി മാലിന്യങ്ങൾ കുന്നുകൂടി ഈച്ചയും കൊതുകും പെരുകുന്നതായും പ്രദേശവാസികൾക്ക് ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഫാം പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഫാമിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പുനൽകിയതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. പ്രതിഷേധത്തിന് കോൺഗ്രസ് അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് സി.ജെ.ഷാം, മണ്ഡലം പ്രസിഡന്റുമാരായ ഗീവർഗ്ഗീസ്, ഡെനിമോൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോജു വിൽസൺ, രാഗേഷ്, സന്ധ്യ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബിജു അയിലറ, മൻസൂർ, റോയി, ഷറഫുദീൻ, നിസാം, ബിജോയി, റെജി എന്നിവരും പ്രദേശവാസികളായ സലാം, കൊച്ചുമോൻ, ജോസ്, ഷെമീർ, റെജീന, അജിത തുടങ്ങിയവരും നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL