ചാത്തന്നൂർ: പാരിപ്പള്ളി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ വൃദ്ധമാതാപിതാക്കളെ കാണാൻ എല്ലാ മാസവും എത്തുന്ന 5 വിദ്യാലയങ്ങളിൽ നിന്നുള്ള, ഉന്നത വിജയം നേടിയ കുട്ടികളെ സ്നേഹാശ്രമം അനുമോദിക്കുന്നു. നാളെ വൈകിട്ട് 4 ന് സ്നേഹാശ്രമത്തിൽ നടക്കുന്ന പ്രതിഭാസംഗമത്തിൽ 130 കുട്ടികൾക്ക് സ്നേഹോപഹാരം നൽകും. കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ സ്ഥാപകനും സാരഥിയുമായ ഡോ. പുനലൂർ സോമരാജൻ സ്നേഹോപഹാരങ്ങൾ നൽകും. പാരിപ്പള്ളി അമൃത സംസ്കൃത ഹയർസെക്കൻഡറി സ്‌കൂൾ, എഴിപ്പുറം ഹയർസെക്കൻഡറി സ്‌കൂൾ, പകൽക്കുറി ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ & ഹയർസെക്കൻഡറി സ്‌കൂൾ, നാവായ്ക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂൾ, കടമ്പാട്ടുകോണം എസ്.കെ.വി ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാരും പ്രഥമദ്ധ്യാപകരും പി.ടി.എ.പ്രസിഡന്റുമാരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |