കരുനാഗപ്പള്ളി: ബന്ധുവായ പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഓച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി ആലപ്പാട് വില്ലേജിൽ അഴീക്കൽ തുറയിൽ ലില്ലി പറമ്പ് വീട്ടിൽ കണ്ണൻ എന്ന മിനി കൃഷ്ണനെ (39) വെറുതെ വിട്ടുകൊണ്ട് കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രാജീവ് വച്ചാൽ ഉത്തരവായി. അതിജീവതയുടെ മാതൃ സഹോദരിയും ഭർത്താവായ പ്രതിയും തമ്മിൽ വളരെ കാലമായി ഉണ്ടായിരുന്ന കുടുംബ പ്രശ്നത്തെ തുടർന്നുള്ള വൈരാഗ്യം തീർക്കാൻ കളവായി കെട്ടിച്ചമച്ച കേസ് ആണ് എന്നായിരുന്നു പ്രതിഭാഗം വാദം. അഭിഭാഷകരായ മഠത്തിനേത്ത് കെ. വിജയൻ, അധീപ് വിജയ്, കാവ്യ രാജീവ്, അഖില രവി എന്നിവർ പ്രതിക്കു വേണ്ടി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |