SignIn
Kerala Kaumudi Online
Thursday, 02 July 2026 11.43 PM IST

വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോരാളികളാകണം: വി.സി. ബൈജു

baiju

കൊല്ലം: വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പോരാളികളാകണമെന്ന് കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറും ജില്ലാ വിമുക്തി മാനേജരുമായ വി.സി.ബൈജു പറഞ്ഞു. കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബോധപൗർണമി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി പൂയപ്പള്ളിയിൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുഹൃത്തുക്കളിൽ നിന്നോ ചുറ്റുമുള്ളവരിൽ നിന്നോ ലഹരി ഉപയോഗിക്കാനായി സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ അതിന് വഴങ്ങിക്കൊടുക്കുന്നതല്ല, മറിച്ച് ധീരതയോടെ 'നോ' പറയുന്നതാണ് യഥാർത്ഥ ഹീറോയിസം. ലഹരിയുടെ ലോകത്തേക്ക് ക്ഷണിക്കുമ്പോൾ ആ 'നോ' എന്ന വാക്ക് പറയാൻ ഒട്ടും മടിക്കരുത്. അത് മാത്രമാണ് രക്ഷിക്കുന്ന ഒരൊറ്റ വഴിയെന്നും വി.സി.ബൈജു പറഞ്ഞു.

​പി.ടി.എ പ്രസിഡന്റ് എസ്. ബിനു അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഡി.കെ.ഷിബു സ്വാഗതം പറഞ്ഞു. ലഹരിക്ക് മുന്നിൽ 'യെസ്' പറയാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സൗഹൃദങ്ങളും ബന്ധങ്ങളും തിരിച്ചറിഞ്ഞ് അവ ഉപേക്ഷിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് ലഹരി വിരുദ്ധ സന്ദേശത്തിൽ എക്സൈസ് ഇൻസ്പെക്ടർ അരുൺ പറഞ്ഞു. ലഹരിയുടെ ഉപയോഗം നിങ്ങളെ എത്തിക്കുന്നത് വലിയൊരു വിനാശത്തിലേക്കാണെന്ന് എക്സൈസ് ഇൻസ്പെക്ടർ എ.ആർ.രതീഷ് പറഞ്ഞു. ലഹരി എന്താണെന്നും അത് എങ്ങനെ നമ്മുടെ ഭാവിയെ നശിപ്പിക്കുമെന്നും തിരിച്ചറിഞ്ഞ്, അതിനെതിരെ കൃത്യമായ നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലഹരി ഉപയോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെ തകിടം മറിക്കുമെന്ന് ബോധവത്കരണ ക്ലാസ് നയിച്ചുകൊണ്ട് എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനോജ് കുമാർ പറഞ്ഞു.

​ജില്ലാ പഞ്ചായത്തംഗം പി.ആർ.സന്തോഷ്, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.ശശികല, ബ്ലോക്ക് മെമ്പർ വിബിൻ റോയ്, കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ ഡോ. ഒ.വാസുദേവൻ, എസ്.എം.സി ചെയർമാൻ ജി.പ്രശാന്ത കുമാർ, സീനിയർ അസിസ്റ്റന്റ് എസ്.സിന്ധു, സ്റ്റാഫ് സെക്രട്ടറി ആർ.സതീഷ് എന്നിവർ സംസാരിച്ചു. കേരള കൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ നിതീഷ്.എസ്. ബാബു നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL