കൊല്ലം: പി.എം ശ്രീയിൽ അംഗമാകാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഡെമോക്രാറ്റിക്ക് ഫോറം, മൊറാർജി ഫോറം, പബ്ലിക് ഇന്ററസ്റ്റ് പ്രൊട്ടക്ഷൻ ഫോറം എന്നീ സംഘടനകളുടെനേതൃ യോഗം ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മൊറാർജി ഫോറം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി.എം.എ. സലിം അദ്ധ്യക്ഷത വഹിച്ചു. തകിടി കൃഷ്ണൻ നായർ, ഫാ. കുര്യൻ ജോസഫ്, ഫാ. ഗീവർഗ്ഗീസ് തരകൻ, നിധീഷ് ജോർജ്, എ.കെ.രവീന്ദ്രൻ നായർ, മാജി മാത്യു, കണ്ടച്ചിറ യേശുദാസ്, ആർതർ ലോറൻസ്, ബി. ധർമ്മരാജൻ, സായ് അനിൽ കുമാർ, ഓച്ചിറ യൂസുഫ് കുഞ്ഞ്, നാസർ ചക്കാല, മുഹമ്മദ് നിയാസ്, അജിത് കുമാർ മാമൂട്, മംഗലത്ത് ചന്ദ്രശേഖരൻ, മംഗലത്ത് നൗഷാദ്, കെ.എം. ഖാൻ, എഫ്.വിൻസെന്റ്, എൻ. ജയകുമാർ, ആർ.അശോകൻ, അഡ്വ.സുഖി രാജൻ, ലൈല മോനച്ചൻ, നേഹ മരിയ ജോർജ്, എ.സൗദ,അജന്ത ജോഷ്വാ, എ.സാവിത്രി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |