കൊല്ലം: ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ വിശ്വകർമ്മ പെൻഷൻ അപേക്ഷകർക്ക് ലഭ്യമാകുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് അഖില കേരള വിശ്വകർമ്മ സഭ കൊല്ലം യൂണിയൻ പ്രസിഡന്റ് ജെ.ശിവപ്രസാദ്. കരിക്കോട് 1084-ാം നമ്പർ ശാഖ സംഘടിപ്പിച്ച അവാർഡ് ദാനവും ആദരിക്കലും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി മനോജ് കുമാർ മണ്ണാശേരി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ശാഖ പ്രസിഡന്റ് ഭാസി ആചാരി അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗം പി.രാജു, ശാഖ സെക്രട്ടറി ജി.വിനോബൻ, അനിൽകുമാർ, രാജൻ ലാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |