കൊല്ലം: ഏരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികളടക്കം നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഏരൂർ 13-ാം വാർഡ് കാഞ്ഞുവയലിൽ ഇന്നലെ രാവിലെ 9 ഓടെയാണ് സംഭവം. അടപ്പുപാറ ചരുവിള പുത്തൻവീട്ടിൽ ജെമീല ബീവി (77), നടുക്കുന്നുംപുറം വീട്ടിൽ സന്ധ്യ (40), ചന്ദ്രക്കോണത്ത് പുത്തൻവീട്ടിൽ അബുസ ബീവി (78), ലിജോമോൾ (40) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി. തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു. കഴിഞ്ഞയാഴ്ച ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ മൂന്നുപേരെ ഗുരുതരമായി കടിച്ച് പരിക്കേൽപ്പിച്ച തെരുവുനായയെ വെടിവച്ച് കൊന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |