SignIn
Kerala Kaumudi Online
Sunday, 19 July 2026 7.32 AM IST

ആറുമണിക്ക് മുമ്പേ: കൂട്ടത്തോടെ കൂടണഞ്ഞ് പ്രിയദർശിനികൾ

bus

കൊല്ലം: ടെക്സ്റ്റൈൽസുകളും ഷോപ്പിംഗ് മാളുകളും അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി വീട്ടിലേക്ക് പോകാൻ പ്രിയദർശിനി ബസിനായി കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ. പ്രിയദർശിനി സർവീസായി മാറിയ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഭൂരിഭാഗവും വൈകിട്ട് ആറിന് മുമ്പേ സർവീസ് അവസാനിപ്പിക്കുന്നതാണ് പ്രശ്നം.

കൊല്ലം ഡിപ്പോയിൽ ആകെ 42 ഓർഡിനറി ഷെഡ്യൂളുകളാണുള്ളത്. അതിൽ 28 എണ്ണവും ആറുമണിക്ക് സർവീസ് അവസാനിപ്പിക്കുന്നവയാണ്. ബാക്കി 14 ഓർഡിനറി ബസുകൾ മാത്രമാണ് രാത്രി ഒൻപത് മണി കഴിഞ്ഞും ഓടുന്നത്. അതുകൊണ്ട് തന്നെ ആറുമണിക്ക് ശേഷം ജോലി തീരുന്ന സ്ത്രീകൾക്ക് വീട്ടിലേക്ക് മടങ്ങാൻ സ്വകാര്യ ബസുകളിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഓർഡിനറി സർവീസുകളിൽ ഭൂരിപക്ഷവും സിംഗിൾ ഡ്യൂട്ടിയും ഒന്നര ഡ്യൂട്ടിയുമായി ക്രമീകരിച്ചിരിക്കുന്നതാണ് പ്രശ്നത്തിന്റെ കാരണം. ഒന്നര ഡ്യൂട്ടികളുടെ സർവീസ് സമയം നീട്ടിയാലേ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തുച്ഛ ശമ്പളക്കാരായ സ്ത്രീകൾക്ക് പ്രിയദർശിനി സർവീസ് ഗുണം ചെയ്യൂ.

തിരക്കിൽ ജീവനക്കാർ തളരുന്നു

 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം ഉയർന്നു

 കണ്ടക്ടർമാർക്ക് ഒന്നിരിക്കാൻ പോലും കഴിയാത്ത അവസ്ഥ

 രാവിലെയും വൈകിട്ടും പല ഓർഡിനറികളിലും ഒരേസമയം നൂറിലേറെ യാത്രക്കാർ

 ഭൂരിഭാഗം ഓർഡിനറികളും സിംഗിൾ ഡ്യൂട്ടികളും ഒന്നര ഡ്യൂട്ടികളും

 അതിനാൽ തൊട്ടടുത്ത ദിവസവും ജോലിക്ക് എത്തണം

കൊല്ലം ഡിപ്പോയിൽ 39 ഓളം പേർ ശാരീരികമായ അവശതകൾ കാരണം മെഡിക്കൽ ലീവിലായതിനാൽ പലർക്കും അവധി കിട്ടുന്നില്ല.

കെ.എസ്.ആർ.ടി.സി ജീവനക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL