
കൊല്ലം: ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന സൗജന്യ ഡിപ്ളോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരുവർഷമാണ് കാലാവധി. ട്യൂഷൻ ഫീ, ഭക്ഷണം, താമസം സൗജന്യം. റഗുലർ ക്ളാസ് തുടങ്ങുമ്പോൾ പ്രതിമാസം 4000 രൂപ സ്റ്റൈപ്പെന്റ് ലഭിക്കും. വിജയികൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്റ്റെഡ് കൗൺസിലിന്റെ സർട്ടിഫിക്കറ്റും ഫെഡറേഷന്റെ ഹോട്ടലുകളിൽ പ്ളേസ്മെന്റും ലഭിക്കും. എസ്.എസ്.എൽ.സിയാണ് യോഗ്യത. വടക്കേവിള എസ്.എൻ പബ്ളിക് സ്കൂളിന് സമീപത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കണം. ഫോൺ: 6238172147, 9497131853, 8714215600.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |