SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

പള്ളിക്കലാറിന്റെ തീരത്ത് കണ്ടൽച്ചെടികൾ

kandal

കരുനാഗപ്പള്ളി: കണ്ടൽ ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി റോട്ടറി ക്ലബിന്റെയും അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ സ്കൂളിലെ ജെ.ആർ.സി വിദ്യാർത്ഥികളുടെയും സംയുക്താഭിമുഖ്യത്തിൽ പള്ളിക്കലാറിന്റെ തീരത്ത് കണ്ടൽച്ചെടികൾ നട്ടു. റോട്ടറി അസി. ഗവർണർ സാം തോമസ് ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിൽ കണ്ടൽക്കാടുകൾക്കുള്ള പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. റോട്ടറി ക്ലബ് പ്രസിഡന്റ് ആർ.മനോജ് തൈകൾ നടുന്നതിന് നേതൃത്വം നൽകി. ക്ലബ് സെക്രട്ടറി രാജീവ് ഈസ്റ്റ് ഇന്ത്യ, ട്രഷറർ ജയകുമാർ, അദ്ധ്യാപകരായ സിനോ.പി.ബാബു, ഗോകുൽ ജയചന്ദ്രൻ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL