കൊട്ടിയം: നെടുമ്പന ചിലവൂർക്കോണം മിലാദ് ഷെരീഫ് മസ്ജിദിൽ മിലാദ് ഫെസ്റ്റും നബിദിന സമ്മേളനവും ജില്ലാ പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. മസ്ജിദ് പ്രസിഡന്റ് മൻസൂർ അദ്ധ്യക്ഷനായി. നെടുമ്പന മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഡോ.അയ്യൂബ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് നാസിമുദീൻ ലബ്ബ, സെക്രട്ടറി സൈഫുദ്ദീൻ, സലാഹുദ്ദീൻ മദനി എന്നിവർ സംസാരിച്ചു.
മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളിൽ വിജയികളായവർക്ക് ഫൈസൽ കുളപ്പാടം സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |