കൊട്ടിയം: കൊട്ടിയം സി.എഫ്.എച്ച്.എസിലെ 1986 ബാച്ച് കൂട്ടായ്മയുടെ പ്രതിഭാ സംഗമം വിഷ്ണുമോഹൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യവസായ ഓഫീസർ ജയസാഗരൻ കുടുംബ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എം.പളനി അദ്ധ്യക്ഷത വഹിച്ചു. ആർ.രാജീവ്, പി.അനിൽകുമാർ, ജേക്കബ്, പി.കെ.സലീം, ജോസ് മോത്ത, ബിജു ചെപ്പള്ളി , സുനിൽ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. അനിൽ റോബർട്ട്, മനോജ് ബെർണാർഡ്, ഷാനവാസ്, അജി മൈക്കിൾ, പൂക്കുഞ്ഞ്, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഗാനസന്ധ്യയിൽ വിഷ്ണു, ജോസ് മോത്ത, സുരേഷ് വർക്കല, സജീവ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |