SignIn
Kerala Kaumudi Online
Saturday, 05 September 2026 12.45 PM IST

യുവാവിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി

ചിതറ: കാറിലിടിച്ച് റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികന്റെ കാലിലൂടെ ലോറി കയറിയിറങ്ങി. കണ്ണൻകോട് സ്വദേശി അനന്തുവിനാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന് പിന്നാലെ നിറുത്താതെ പോയ തമിഴ്നാട് രജിസ്ട്രേഷൻ ചരക്ക് ലോറി പൊലീസ് പിന്തുടർന്ന് കുളത്തൂപ്പുഴ ഡാലിയിൽവച്ച് പിടികൂടി. കിഴക്കുഭാഗത്തുനിന്ന് വരികയായിരുന്ന അനന്തുവിന്റെ ബൈക്ക് നിയന്ത്രണംവിട്ട് എതിരെവന്ന കാറിൽ ഇടിക്കുകയായിരുന്നു. എതിർദിശയിൽ വന്ന ലോറിയാണ് കയറിയിറങ്ങിയത്. അപകടത്തിനുശേഷം നിറുത്താതെ പോയി ലോറി കുളത്തൂപ്പുഴ പൊലീസിന്റെ സഹായത്തോടെ ചിതറ പൊലീസ് പിന്തുടർന്ന് ഡാലിയിൽ വച്ച് പിടികൂടുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനന്തുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. റോഡിലുണ്ടായ രക്തക്കറ ഫയർഫോഴ്സെത്തി വെള്ളമൊഴിച്ച് കഴുകിനീക്കി. ചിതറ പൊലീസ് മേൽനടപടി സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL