കൊല്ലം: വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം വാടി കുഴിവയൽ പുരയിടത്തിൽ ലിയോൺ സാജനാണ് (28) പിടിയിലായത്. മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ രണ്ടിന് രാത്രി 10.30ഓടെ തങ്കശ്ശേരി ബസ് ബേയിൽ യുവാവ് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോൾ, ബൈക്കിലെത്തിയ പ്രതി അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത യുവാവിനെ ലിയോൺ സാജൻ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ പ്രതിഭ, നിരഞ്ജന, ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ബിനു, സി.പി.ഒ മാരായ അഭിലാഷ്, ഉണ്ണി, ഷമീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |