SignIn
Kerala Kaumudi Online
Saturday, 05 September 2026 12.45 PM IST

ഇ20 പെട്രോൾ വില്പനയും വേണ്ട

കൊല്ലം: ഭക്ഷ്യസുരക്ഷയെ തകർക്കുകയും വാഹനങ്ങൾക്ക് ഹാനികരമാവുകയും ചെയ്യുന്ന എഥനോൾ കലർത്തിയ ഇ20 പെട്രോളിന്റെ ഉല്പാദനവും വില്പനയും അടിയന്തരമായി നിറുത്തിവയ്ക്കണമെന്ന് ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കൊല്ലം മർച്ചന്റ് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗം ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനംചെയ്തു.

യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി.എം.എ.സലും അദ്ധ്യക്ഷനായി. തകിടി കൃഷ്ണൻ നായർ, എ.കെ.രവീന്ദ്രൻ,ഫാ.കുര്യൻ ജോസഫ്,പ്രൊഫ.ജോൺ മാത്യു കുട്ടനാട്,നിധീഷ് ജോർജ്ജ്, ഡോ.പി.എൽ. ജോസ്,എം.ഇബ്രാഹിം കുട്ടി,കെ.എസ്.പ്രഭാത്, മാജി മാത്യു, കണ്ടച്ചിറ യേശുദാസ്, ആർതർ ലോറൻസ്, ബി.ധർമ്മരാജൻ,സുധാൻ പളളത്ത്,അഡ്വസുഖി രാജൻ,ലൈല മോനച്ചൻ,നേഹ മരിയ,എ.സൗദ, എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL