SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.30 AM IST

വിപണിയിൽ തീവില തുടരുന്നു: തക്കാളി വില ഇരട്ടി, മത്സരിച്ച് ഇഞ്ചിയും

veg
വെജ്

കൊല്ലം: ഒന്നിന് പിന്നാലെ മറ്റൊന്നിനായി പച്ചക്കറി ഇനങ്ങളുടെ വില കുതിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ ചെറിയ ഉള്ളിക്കും ബീൻസിനുമാണ് വില കൂടിയതെങ്കിൽ, ഇപ്പോൾ തക്കാളിയുടെയും ഇഞ്ചിയുടെയും വിലയാണ് വർദ്ധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം സാധാരണക്കാരുടെ അടുക്കള ബഡ്‌ജറ്റ് താളം തെറ്റിച്ചതിനിടെയാണ് വീണ്ടും വില വർദ്ധിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച കിലോയ്ക്ക് 20 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ 40 രൂപയായി. ഇഞ്ചി വില കിലോയ്ക്ക് 125 മുതൽ നിന്ന് 150 രൂപയിലെത്തി. ചെറിയ ഉള്ളിയുടെ വില 95-120 രൂപ വരെയാണ് വർദ്ധിച്ചിരിക്കുന്നത്. ​തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവും വിളവെടുപ്പ് കുറഞ്ഞതുമാണ് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞതും വില വർദ്ധിച്ചതും.


അളവ് കുറച്ച് ഉപഭോക്താക്കൾ,

കച്ചവടക്കാർ പ്രതിസന്ധിയിൽ

വില പോക്കറ്റും കാലിയാക്കി കുതിച്ചതോടെ ഉപഭോക്താക്കൾ വാങ്ങുന്ന പച്ചക്കറികളുടെ അളവ് പകുതിയായി കുറച്ചു. ഇത് കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചു. അതേസമയം എല്ലാ വർഷങ്ങളിലും സാധാരണ ഉണ്ടാകാറുള്ള വിലക്കയറ്റമാണിതെന്നും, അന്യസംസ്ഥാനങ്ങളെ പൂർണമായി ആശ്രയിക്കുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും വ്യാപാരികൾ പറയുന്നു. സവാളയ്ക്ക് വില കൂടിയപ്പോൾ സർക്കാർ ഇടപെട്ടതുപോലെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും ഉപഭോക്താക്കളും.

ഇനം - വില

​ഇഞ്ചി ₹125-150

വലിയ വെളുത്തുള്ളി ₹240

ചെറുത് ₹140-170

​ചെറിയ ഉള്ളി ₹92-120

​സവാള ₹50-60

​തക്കാളി ₹40

​ബീൻസ് ₹90-120

​പച്ചമുളക് ₹33-60

​ചെറുനാരങ്ങ ₹220

​പയർ ₹60

​​ഉരുളക്കിഴങ്ങ് ₹40

​നേന്ത്രപ്പഴം ₹50

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL