
കൊല്ലം: പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജമ്മയുടെ കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണമെന്ന് മഹാത്മ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് ആവശ്യപ്പെട്ടു. വനാതിർത്തിയിൽ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും രാജമ്മയുടെ കുടുംബത്തിന് അടിയന്തര സഹായം കൈമാറിയ സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം മേഖലാ പ്രസിഡന്റ് ഉല്ലാസ് പുന്നലയോടൊപ്പം രാജമ്മയുടെ ഭൗതിക ദേഹത്തിൽ ആദരവ് അർപ്പിച്ചശേഷം തൊഴിലുറപ്പ് തൊഴിലാളികളെ നേരിൽ കണ്ട് അശ്വസിപ്പിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |