SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.07 AM IST

സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം

sports

കൊല്ലം: റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാകും. 9 വരെ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് മേള. 12 ഉപജില്ലകളെ പ്രതിനിധീകരിച്ച് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 3300 കുട്ടികളാണ് പങ്കെടുക്കുന്നത്. 86 വ്യക്തിഗത ഇനങ്ങളും 10 ഗ്രൂപ്പ് ഇനങ്ങളും ഉണ്ടാകും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്രോസ് കൺട്രി മത്സരങ്ങളുമുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് കോഴിക്കോട് നടക്കുന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാം. പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.ഷാജി, എ.എം.റാഫി, എ.ഷാനവാസ്, എസ്.പ്രദീപ് കുമാർ, സി.എസ്.ഷിനു, സി.എസ്.ബിനു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL