
കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജിന് ഓട്ടോണമസ് പദവി ലഭിച്ച ശേഷമുള്ള ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് കാമ്പസ് പ്ളേസ്‌മെന്റുകളിൽ മികച്ച നേട്ടം. 2025-26 അദ്ധ്യയന വർഷം 927 വിദ്യാർത്ഥികളാണ് ബി.ടെക് പരീക്ഷ എഴുതിയത്. ഇതിൽ 773 പേർ വിജയിച്ചു. 718 തൊഴിൽ ഓഫറുകൾ ലഭിച്ചു. അഞ്ച് വിദ്യാർത്ഥികൾക്ക് 20 ലക്ഷത്തിനും 42 പേർക്ക് 10 ലക്ഷത്തിനും മുകളിൽ വാർഷിക പാക്കേജ് ലഭിച്ചു. 23 പേർക്ക് അന്താരാഷ്ട്ര കമ്പനികളിൽ ജോലി ലഭിച്ചെന്ന് പത്രസമ്മേളനത്തിൽ ട്രസ്റ്റ് അംഗങ്ങളായ ജമാലുദ്ദീൻ മുസലിയാർ, പ്രിൻസിപ്പൽ ഡോ.എ.സാദിഖ്, ഡോ.എസ്.അയൂബ്, പ്രൊഫ. കെ.എ.അയ്യപ്പൻ, ഡോ.അനീഷ് നാഥ്, ഡോ.മനു.ജെ.പിള്ള എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |