SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

എൻറോൾമെന്റ് ഡ്രൈവ്

vote

കൊല്ലം: അർഹരായ മുഴുവൻ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് ഈമാസം 15 മുതൽ 31 വരെ നടക്കുമെന്ന് കളക്ടർ ആനി ജൂല തോമസ് പറഞ്ഞു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ ഹെൽപ്പ് ഡെസ്കുകൾ രൂപീകരിക്കും. 2027 ജനുവരി 1ന് 18 വയസ് പൂർത്തീകരിക്കുന്നവർക്കും പേര് ചേർക്കാം. ഇതിന് അപേക്ഷ മുൻകൂറായി ഓൺലൈനായി സമർപ്പിക്കണം. 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് പേര് ചേർക്കും. പ്രവാസി വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ ഫോം 6എ മുഖാന്തിരം അപേക്ഷ സമർപ്പിക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ നേരിട്ടെത്തി പരിശോധിക്കും. 'ക്യാമ്പസ്‌ ടു ബൂത്ത്‌ ' എന്ന പേരിലും ഡ്രൈവ് നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL