കൊല്ലം: വനിതാ സി.പി.ഒയുടെ സ്ഥലം മാറ്റം തടഞ്ഞ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. നീണ്ടകര കോസ്റ്റൽ സ്റ്റേഷനിൽ നിന്ന് കൊച്ചി സിറ്റിയിലേക്ക് മാറ്റാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് വനിത സി.പി.ഒ സമർപ്പിച്ച ഹർജി പരിഗണിച്ച ട്രൈബ്യൂണൽ, നിലവിലെ സ്റ്റേഷനിൽ തുടരാൻ ഉത്തരവിട്ടു. 2025 നവംബർ 6ന് നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷനിൽ വച്ച് സീനിയർ സി.പി.ഒ എം.നവാസ് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചാണ് വനിത സി.പി.ഒ പരാതി നൽകിയത്. ഇതിനിടെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുക്കുകയും സ്വന്തം ജില്ലയായ ആലപ്പുഴയിൽ നിയമിക്കുകയും ചെയ്തു. തുടർന്നാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. അഡ്വ.എം.സി.സിനി ട്രൈബ്യൂണലിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |