SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.07 AM IST

സ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനം: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

a
ക്രൂരമർദ്ദനത്തിലേയായ പെൻ കുട്ടിയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

ചവറ: സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ വച്ച് ഒരുമാസത്തോളം നവവധുവിനെ പീഡിപ്പിച്ച കേസിൽ ഭർത്താവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നീണ്ടകര പുത്തൻതുറ പനയ്ക്കൽ തുരുത്ത് അനഘ മന്ദിരത്തിൽ അഞ്ജുവിനെ (24) ക്രൂരമായി പീ‌‌ഡിപ്പിച്ച സംഭവത്തിൽ ചവറ പരിമണം മുണ്ടകത്ത് വീട്ടിൽ നന്ദുവിനായാണ് (28) ലുക്ക് ഔട്ട് നോട്ടീസ്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നന്ദുവിന്റെ ചിത്രമുള്ള ലുക്ക് ഔട്ട് നോട്ടീസ് പതിക്കും. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ സൗദി സർക്കാരിൽ നിന്ന് ലഭിക്കാൻ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിയും തുടങ്ങി. അഞ്ജുവിന്റെ പരാതി ലഭിച്ചതിന് പിന്നാലെ നാട്ടിലെത്താൻ ബന്ധുക്കൾ മുഖേന പൊലീസ് നന്ദുവിന് നിർദേശം നൽകിയെങ്കിലും വഴങ്ങിയില്ല. തൊട്ടുപിന്നാലെ നന്ദുവിന്റെ ഫോൺ സ്വിച്ച് ഓഫായി. കേസ് അന്വേഷണം ചവറ സർക്കിൾ ഇൻസ്‌പെക്ടർ ശിവലാലിന് കൈമാറി. അഞ്ജുവിൽ നിന്ന് പൊലീസ് ഡിജിറ്റൽ തെളിവുകളും ശേഖരിച്ച് പരിശോധിക്കും. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ജുവിനെ മന്ത്രി ബിന്ദുകൃഷ്ണ ഇന്നലെ സന്ദർശിച്ചു.

ഹണിമൂണിനൊപ്പം എന്തെങ്കിലും ജോലിയും തരപ്പെടുത്താമെന്ന് പറഞ്ഞാണ് നന്ദു അഞ്ജുവിനെ സൗദിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് നന്ദു അഞ്ജുവിനെ കുക്കർ, ലാപ്ടോപ്പ് ചാർജർ, ഇടികല്ല് തുടങ്ങിയവകൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL