കൊല്ലം: ചരിത്രത്തിലാദ്യമായി മലപ്പുറം ഓവറോൾ കിരീടത്തിൽ മുത്തമിട്ട കേരള സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ ആതിഥേയരായ കൊല്ലത്തിന് പത്താം സ്ഥാനം. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ 131 പോയന്റോടെയാണ് കൊല്ലം പത്താം സ്ഥാനത്ത് എത്തിയത്.
വർഷങ്ങളായി മീറ്റിൽ അധിപരായി വാണിരുന്ന പാലക്കാടിന്റെ വന്മതിൽ തകർത്ത് 445 പോയന്റോടെ മലപ്പുറം ചരിത്ര ജയം സ്വന്തമാക്കിയപ്പോൾ, സ്വന്തം തട്ടകത്തിൽ കായികമേളയ്ക്ക് ആവേശം പകരാൻ കൊല്ലം താരങ്ങളും കളം നിറഞ്ഞുകളിച്ചു. മഴയും വെയിലും മാറിമാറി വന്ന് കടുത്ത വെല്ലുവിളികൾ തീർത്തിട്ടും, ഒട്ടും ആവേശം കുറയാതെയാണ് ഓരോ താരവും ട്രാക്കിലേക്ക് ഇറങ്ങിയത്. അവസാന നിമിഷം വരെ നീണ്ടുനിന്ന കടുത്ത പോരാട്ടങ്ങൾക്കും ആവേശക്കാഴ്ചകൾക്കും സാക്ഷ്യം വഹിച്ചാണ് കായികമേള സമാപിച്ചത്. അഞ്ച് പുതിയ മീറ്റ് റെക്കാഡുകൾ ഉൾപ്പടെ ആകെ 21 റെക്കാഡുകൾ പിറന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |